ഏറെ ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് അങ്കത്തിന് ഒരുങ്ങുകയാണ് രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ഫെബ്രുവരി 10 മുതൽ മാർച്ച് 7 വരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ മാർച്ച് 10 ന്. 2024ലെ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ‘സെമിഫൈനൽ’ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. പോരാട്ടത്തിനായി അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് മോദിയുടെ നേതൃത്വത്തിൽ ബിജെപി. വോട്ടെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെ ഉത്തർ പ്രദേശിൽ സമാജ്വാദി പാർട്ടിയിലേക്ക് ചേക്കറുന്ന ചില ബിജെപി മന്ത്രിമാരുടെയും അനുയായികളുടെയും വാർത്തകളും പുറത്തുവരുന്നു. തുടർച്ചയായ രണ്ട് പൊതുതിരഞ്ഞെടുപ്പുകൾ ജയിച്ച് കേന്ദ്രത്തിൽ അധികാരത്തണലിൽ നിൽക്കുന്ന നരേന്ദ്ര മോദിയും ബിജെപി നേതാക്കളും യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വേദികളിൽ പ്രചാരണത്തിരക്കുകളിലാണ്. എന്തുകൊണ്ടാണ് ഈ അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് നിർണായകമാകുന്നത്? കാണാം മനോരമ എക്സ്പ്ലെയിനർ...
കൂറുമാറുമോ യുപി?, ആരു കൊയ്യുമീ വോട്ടുപാടം? ‘പഞ്ചയുദ്ധം’ ജയിച്ചെത്തുമോ മോദി, ബിജെപി,?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.