റിയാലിറ്റി ഷോ ബാലതാരം അപകടത്തില്‍ മരിച്ചു; ടിവി താരമായ അമ്മ പരുക്കേറ്റ് ചികിത്സയിൽ

samanvi-roopesh
സമന്‍വി രൂപേഷ്
SHARE

ബെംഗളൂരു ∙ 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്‍വി രൂപേഷ് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ വജറഹള്ളി ക്രോസില്‍ ടിപ്പര്‍ സ്‌കൂട്ടറിലിടിച്ചായിരുന്നു അപകടം.

ടിവി താരമായ അമ്മ അമൃത നായിഡുവിനെ (34) പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമന്‍വിയുടെ പിതാവ് രൂപേഷ് ട്രാഫിക് വാര്‍ഡനാണ്. ഷോപ്പിങ്ങിനു ശേഷം അമൃതയും സമന്‍വിയും സ്‌കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ കോനനകുണ്ഡെ ക്രോസില്‍ വച്ച് അതിവേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നു.

അമ്മയും മകളും റോഡിലേക്കു തെറിച്ചുവീണു. സമന്‍വിയുടെ തലയിലും വയറ്റിലും ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സമന്‍വിയുടെ ജീവന്‍ രക്ഷിക്കാനായില്ല. ടിപ്പര്‍ ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തു. 

English Summary: Reality show child star Samnvi Roopesh dies in scooter accident

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS