ADVERTISEMENT

ആലപ്പുഴ∙ കൈനകരി തോട്ടുവാത്തലയിൽ ഭാര്യയെ വിഷം കൊടുത്തു കൊന്ന  ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. പനമുക്കം അപ്പച്ചൻ (79) ,ഭാര്യ ലീലാമ്മ (75)  എന്നിവരാണ് മരിച്ചത്. വീടിനു മുന്നിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയിൽ അപ്പച്ചനെ രാവിലെ അയൽവാസികൾ കാണുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ലീലാമ്മയുടെ മൃതദേഹം വീടിനുള്ളിൽ  കണ്ടെത്തിയത്. 

ലീലാമ്മ രോഗംമൂലം കിടപ്പിലായിരുന്നു. അപ്പച്ചനും അടുത്തിടെ രോഗം പിടിപെട്ടു. ഇവർ ഇരുവരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. രോഗവും സാമ്പത്തിക ബുദ്ധിമുട്ടുമാണ് മരണത്തിനു പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തൽ.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, , അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 0471- 2552056)

English Summary: 79-year-old man kills wife, hangs himself in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com