ADVERTISEMENT

തിരുവനന്തപുരം∙ സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മെഗാ തിരുവാതിരക്കളിയിൽ ക്ഷമചോദിച്ച് സംഘാടകസമിതി. തിരുവാതിര നടത്തിയ സമയവും ചില വരികളും പലരിലും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി സമ്മേളനത്തിന്റെ നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം ‌കണ്‍വീനര്‍ പറഞ്ഞു.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിനു മുന്നോടിയായാണ് ചൊവ്വാഴ്ച പാറശാലയിൽ മെഗാ തിരുവാതിരക്കളി സംഘടിപ്പിച്ചത്. കോവിഡ് ജാഗ്രതാ നിയന്ത്രണങ്ങളെ അവഗണിച്ചു നടത്തിയ പരിപാടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.

ഇടുക്കി എൻജിനീയറിങ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ മൃതദേഹവുമായി കണ്ണൂർ തളിപ്പറമ്പിലേക്കുള്ള വിലാപയാത്ര നടക്കുമ്പോൾ പരിപാടി അരങ്ങേറിയതും വിമർശനത്തിനിടയാക്കി. സംഭവത്തിൽ വീഴ്ച സംഭവിച്ചെന്നു ജില്ലാ നേതൃത്വം അംഗീകരിച്ചിരുന്നു.

English Summary: Apology By CPM in Thiruvathira at Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com