ADVERTISEMENT

തിരുവനന്തപുരം∙ മുൻ എംപിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ.സമ്പത്തിനെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. സമ്പത്ത് സംഘടനയിൽ സജീവമല്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു.

പാറശാലയിൽ നടന്ന ജില്ലാ സമ്മേളനത്തില്‍ 46 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ആനാവൂർ നാഗപ്പന്‍ ജില്ലാ സെക്രട്ടറിയായി തുടരും. മൂന്നാം തവണയാണ് ആനാവൂർ നാഗപ്പൻ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഡിവൈഎഫ്ഐ നേതാവ് കെ.പി.പ്രമോഷ് അടക്കം 9 പുതുമുഖങ്ങൾക്കൊപ്പം ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാനും ജില്ലാകമ്മിറ്റിയിലുണ്ട്. വി.കെ.പ്രശാന്ത് എംഎൽഎയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ജില്ലാ കമ്മിറ്റിയിലില്ല.

English Summary: A Sampath was excluded from CPM Thiruvananthapuram district committee

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com