ADVERTISEMENT

ലക്നൗ∙ ഉത്തർപ്രദേശിൽ അടുത്തമാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ബിജെപി വിട്ട മൂന്നാമത്തെ മന്ത്രി ദാരാ സിങ് ചൗഹാനും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ (എസ്പി) ചേർന്നു. അപ്‌നാദൾ എംഎൽഎ ആർ.കെ.വർമയും ഇന്നു സമാജ്‌വാദി പാർട്ടിയിൽ ചേർന്നു. 

‘ദാരാ സിങ് ചൗഹാനെയും ആർ.കെ.വർമയെയും സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെയും ലക്നൗവിലെയും ഇരട്ട എൻജിൻ സർക്കാരുമായുള്ള പോരാട്ടമാണിത്. അവരുടേത് തകർക്കുന്ന രാഷ്ട്രീയമാണ്. ഞങ്ങൾ വികസന രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും’– അഖിലേഷ് യാദവ് പറഞ്ഞു. 

ലോക്‌സഭാ, രാജ്യസഭാ എംപിയായി സേവനമനുഷ്ഠിച്ചിട്ടുള്ള, സംസ്ഥാനത്തെ സ്വാധീനമുള്ള ഒബിസി നേതാവായ ചൗഹാൻ ബുധനാഴ്ച രാജിവയ്ക്കുന്നതുവരെ യോഗി മന്ത്രിസഭയിൽ പരിസ്ഥിതി, വനം മന്ത്രിയായിരുന്നു. ധരംസിങ് സയ്നി, സ്വാമി പ്രസാദ് മൗര്യ എന്നിവരാണ് നേരത്തെ ബിജെപി വിട്ട മറ്റു രണ്ടു മന്ത്രിമാർ. ഇരുവരും എസ്പിയിൽ ചേർന്നിരുന്നു.

English Summary: Dara Singh Chauhan, 3rd Ex-UP Minister To Quit BJP, Joins Samajwadi Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com