‘താലിബാൻ നിലപാട് അതിർത്തിയുമായി ബന്ധപ്പെട്ടത്; ചൈന പുതിയ പാത തെളിക്കുന്നു’

kodiyeri-balakrishnan
കോടിയേരി ബാലകൃഷ്ണൻ
SHARE

തിരുവനന്തപുരം∙ ചൈനയ്ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചൈന ആഗോളവല്‍ക്കരണ കാലത്ത് പുതിയ പാത വെട്ടിത്തെളിക്കുന്നു. താലിബാനോടുള്ള നിലപാട് ചൈനയുടെ അതിര്‍ത്തിയുമായി ബന്ധപ്പെട്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ചൈനയെപ്പറ്റി പറഞ്ഞ വിമര്‍ശനം ശരിയെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ മറുപടി പ്രസംഗത്തിലാണ് കോടിയേരിയുടെ പരാമര്‍ശം. 

സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കെതിരെ ശരിയായ നിലപാട് സ്വീകരിക്കാൻ സോഷ്യലിസ്റ്റ് രാഷ്ട്രമായ ചൈനയ്ക്കു കഴിയുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. കഴിഞ്ഞ പാർട്ടി കോൺഗ്രസിന്റെ പ്രത്യയശാസ്ത്ര പ്രമേയം ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും അതിൽ മാറ്റമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൈനയെ പ്രകീർത്തിച്ചുള്ള സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയുടെ പ്രസ്താവനയാണ് വിവാദങ്ങൾക്കിടയാക്കിയത്. ഇന്ത്യയിലെ ചൈനാ വിരുദ്ധ പ്രചാരണം കമ്യൂണിസ്റ്റ് പാർട്ടിയെ ലക്ഷ്യമിട്ടാണെന്നും ചൈനയെ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുന്നു എന്നുമായിരുന്നു കോട്ടയം ജില്ലാ സമ്മേളനത്തിൽ എസ്ആർപിയുടെ വിമർശനം.

അതേസമയം, സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും. ജില്ലാ സെക്രട്ടറിയായി ആനാവൂർ നാഗപ്പൻ തുടരും. ജില്ലാ കമ്മറ്റിയിൽ 10 പുതുമുഖങ്ങൾ എത്താൻ സാധ്യതയുണ്ട്.

English Summary: Kodiyeri Balakrishnan on pro-China statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA