ADVERTISEMENT

തിരുവനന്തപുരം∙ ലോട്ടറി വകുപ്പിന്റെ ക്രിസ്മസ്– പുതുവത്സര ബംപർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം കോട്ടയം അയ്മനം സ്വദേശി സദാനന്ദന് (സദൻ). ഇന്നു രാവിലെ വാങ്ങിയ XG 218582 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം അടിച്ചത്. രണ്ടാം സമ്മാനം 3 കോടി (50 ലക്ഷം വീതം 6 പേർക്ക്), മൂന്നാം സമ്മാനം 60 ലക്ഷം (10 ലക്ഷം വീതം 6 പേർക്ക്).

കോട്ടയം നഗരത്തിലെ ബെൻസ് ലോട്ടറീസ് എജൻസിയാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. കോട്ടയത്തെ ലോട്ടറി ഏജന്റ് ബിജി വര്‍ഗീസ് വിറ്റ ടിക്കറ്റാണിത്.

രണ്ടാം സമ്മാനമായ 50 ലക്ഷം XA 788417, XB 161796, XC 319503, XD 713832, XE 667708, XG 137764 എന്നീ ടിക്കറ്റുകള്‍ക്ക് ലഭിച്ചു. 

മൂന്നാം സമ്മാനമായ പത്തു ലക്ഷം XA 787512, XB 771674, XC 159927, XD 261430, XE 632559, XG 232661 എന്നീ ടിക്കറ്റുകൾക്കാണ്.

നാലാം സമ്മാനമായ അഞ്ചു ലക്ഷം XA 741906, XB 145409 XC 489704, XD 184478, XE 848905, XG 839293 എന്നീ ടിക്കറ്റുകൾക്ക് ലഭിക്കും.

ഇത്തവണ 24 ലക്ഷം ടിക്കറ്റാണ് ആദ്യം അച്ചടിച്ചത്. മുഴുവനും വിറ്റ‍തോടെ 9 ലക്ഷം ടിക്കറ്റ് കൂടി അച്ചടി‍ച്ചെങ്കിലും അതും വിറ്റു തീർന്നു. തുടർന്ന് 8.34 ലക്ഷം ടിക്കറ്റുക‍ൾ കൂടി അച്ചടിച്ചിരുന്നു.

English Summary: X'mas New Year Bumper result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com