ADVERTISEMENT

കൊല്ലം∙ കടയ്ക്കലില്‍ വീട്ടമ്മയായ ജിന്‍സിയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് ദീപുവിനെ സ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. ജിന്‍സിയെ കൊലപ്പെടുത്താന്‍ ആയുധം തയാറാക്കിയ ആലയിലും ദീപുവിനെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ജിന്‍സി ഫോണ്‍ ഉപയോഗിക്കുന്നതില്‍ ദീപുവിലുള്ള സംശയമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്. 

കൊലപാതകം നടത്തിയ രീതി പൊലീസിനോട് പ്രതി വിവരിച്ചു. കൊലപാതകത്തിനായി എത്തിയ വഴി, കൃത്യം നിര്‍വഹിച്ച ശേഷം മടങ്ങിപ്പോയ വഴി എന്നിവ പൊലീസിന് കാട്ടികൊടുത്തു. കൊലപാതകത്തിനായി ആയുധം തയാറാക്കിയ ആലയിലും ദീപുവിനെ എത്തിച്ച് തെളിവെടുത്തു.

തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ ദീപുവിനെ കണ്ട ജിന്‍സിയുടെ അമ്മ പൊട്ടിക്കരഞ്ഞു. ദീപുവിനെ ജയിലില്‍നിന്നു പുറത്തുവിടരുതെന്നും പുറത്തുവിട്ടാല്‍ ചെറുമകനെ കൊലപ്പെടുത്തുമെന്നും ജിന്‍സിയുടെ അമ്മ പറഞ്ഞു. ദീപുവിനെതിരെയുള്ള കുറ്റപത്രം 90 ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്നു ജിന്‍സിയുടെ വീട്ടിലെത്തിയ കൊല്ലം റൂറല്‍ പോലീസ് മേധാവി കെ.ബി രവി പറഞ്ഞു.

 

English Summary: Jincy murder case, probe continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com