നാവികസേനാ ആസ്ഥാനത്ത് യുദ്ധക്കപ്പലിൽ സ്ഫോടനം; 3 സേനാംഗങ്ങൾക്ക് വീരമൃത്യു

ins-ranveer-05.jpg.image.845.440
ഫയൽ ചിത്രം.
SHARE

മുംബൈ ∙ നാവികസേനാ നിലയത്തിലെ കപ്പൽ നിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്നു സേനാംഗങ്ങൾക്ക് വീരമൃത്യു. യുദ്ധക്കപ്പലായ ഐഎൻഎസ് രൺവീറിലാണു സ്ഫോടനമുണ്ടായത്. 11 പേർക്കു പരുക്കേറ്റു. മറ്റു നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

സ്ഫോടനം സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിറക്കി. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കപ്പലിലെ ജീവനക്കാർ അവസരത്തിനൊത്ത് ഉയർന്നെന്നും ഉടൻതന്നെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയെന്നും അധികൃതർ അറിയിച്ചു.

കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു. ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്.

English Summary: 3 Killed In Explosion Onboard INS Ranvir At Mumbai Naval Dockyard

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA