ADVERTISEMENT

അബുദാബി∙ യുഎഇ തലസ്ഥാനമായ അബുദാബിയിൽ മലയാളി അടക്കം മൂന്നു പേരുടെ മരണത്തിന് ഇടയാക്കിയ ഭീകരാക്രമണത്തെ അപലപിച്ച് യുഎസ് അടക്കമുള്ള ലോകരാജ്യങ്ങൾ. യുഎഇയുടെ സുരക്ഷയിൽ ഞങ്ങൾക്ക് ഏറെ പ്രതിബദ്ധതയുണ്ട്, അവരുടെ പ്രദേശത്തിനു നേരെയുള്ള എല്ലാ ഭീഷണികളും ചെറുക്കാൻ ഒപ്പം നിൽക്കുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സാലിവൻ അറിയിച്ചു. 

യുഎയുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന മൊറോക്കോയിലെ മുഹമ്മദ് ആറാമൻ രാജാവ്, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. ഹൂതികൾ നടത്തിയ ഭീകരാക്രമണത്തിൽ അപലപിച്ച് അദ്ദേഹം യുഎഇ തുടർന്ന് സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇവർക്കു പിന്നാല ഫ്രാൻസ്, ഗ്രീസ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഭീകരാക്രമണത്തെ അപലപിച്ചു. 

യുഎഇ തലസ്ഥാനമായ അബുദാബിയിലെ മുസഫ ഐകാഡ് സിറ്റിയിൽ പെട്രോളിയം പ്രകൃതി വാതക സംഭരണ കേന്ദ്രത്തിനു സമീപവും വിമാനത്താവളത്തിനരികിലും സ്ഫോടനങ്ങളിൽ മലയാളി ഉൾപ്പടെ 3 പേരാണ് മരിച്ചത്. 6 പേർക്ക് പരുക്കേറ്റു. മറ്റൊരാൾ പാക്കിസ്ഥാനിയും. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കർ ജീവനക്കാരാണിവർ. ഇന്ത്യക്കാർ മരിച്ച വിവരം എംബസി അധികൃതർ സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് യുഎഇയുമായി ആശയവിനിമയം നടത്തിവരികയാണ്.  പരുക്കേറ്റവരിൽ 5 പേർ പാക്കിസ്ഥാൻ സ്വദേശികളാണ്.

ഹൂതി വിമതരുടെ ഭീകരാക്രമണമാണു നടന്നതെന്നും സംഭവം ആസൂത്രിതമാണെന്നും യുഎഇ അറിയിച്ചു. ആക്രമണത്തിനെതിരെ കർശന നടപടിയുണ്ടാകുമെന്നും യുഎഇ വ്യക്തമാക്കി.

English Summary :Different countries including USA and UK condemns Abu dhabi Explosion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com