ADVERTISEMENT

തിരുവനന്തപുരം∙ ഒൻപതു വയസ്സുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും. മണക്കാട് കാലടി സ്വദേശി വിജയകുമാറിനെയാണ് (54) കോടതി ശിക്ഷിച്ചത്. പോക്സോ വകുപ്പ് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നു ചൂണ്ടികാട്ടിയായിരുന്നു തിരുവനന്തപുരം അതിവേഗ കോടതിയുടെ വിധി. പിഴ തുകയായ 25,000 രൂപ അടച്ചില്ലെങ്കിൽ ആറു മാസം കൂടി തടവ് അനുഭവിക്കണം.

2020 നവംബർ 26ന് തുമ്പ സ്വദേശിയായ ഒൻപതു വയസ്സുകാരൻ വീടിനു മുന്നിൽ നിൽക്കുമ്പോഴായിരുന്നു വിജയകുമാർ പീഡിപ്പിച്ചത്. വീട്ടിൽ ജോലിക്കായി എത്തിയ ഇയാൾ കുട്ടിയെ ബലം പ്രയോഗിച്ച് വീടിനു സമീപത്തേക്ക് കൊണ്ടുപോയ ശേഷം കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ദുരുദ്ദേശത്തോടെ സ്പർശിച്ചുവെന്നാണ് കേസ്. രക്ഷിതാക്കളാണ് വിവരം പൊലീസിൽ അറിയിച്ചത്.

കോടതിയോട് അന്നു നടന്ന സംഭവം കുട്ടി അതുപോലെ വിവരിച്ചു. ഗുഡ് ടച്ചും ബാഡ് ടച്ചും എന്താണെന്നുള്ള അറിവ് സ്കൂളില്‍നിന്ന് ലഭിച്ചിട്ടുണ്ടെന്നും പ്രതിയുടെ ഭാഗത്തുനിന്നുണ്ടായത് ബാഡ് ടച്ച് ആയിരുന്നുവെന്നും കുട്ടി കോടതിയില്‍ പറഞ്ഞു. ഇതിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു കോടതി ഉത്തരവ്. കുട്ടിയ്ക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും, പ്രതി പിഴ തുക നൽകുകയാണെങ്കിൽ കുട്ടിയ്ക്ക് നൽകണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയമോഹൻ ഹാജരായി.

English Summary: Man get imprisonment for rape minor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com