തിരുവനന്തപുരം∙ വർക്കല താലൂക്ക് ആശുപത്രിയിലെ നഴ്സിങ് ഓഫിസർ കോവിഡ് ബാധിച്ച് മരിച്ചു. വർക്കല പുത്തൻ ചന്ത സ്വദേശിനി പി.എസ്.സരിത (46) ആണ് മരിച്ചത്. കല്ലറ സിഎഫ്എൽടിസിയിൽ ഡ്യൂട്ടിയിലായിരുന്ന സരിത, ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെയാണ് വീട്ടിൽ മടങ്ങിയെത്തിയത്. അസ്വസ്ഥത തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
തുടർന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്ന സരിതയെ ഇന്ന് പുലർച്ചെ അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. സരിതയ്ക്ക് നേരത്തെ തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയിരുന്നു. സരിതയുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അനുശോചനം രേഖപ്പെടുത്തി.
English Summary: Nursing Officer dies of COVID-19 in Thiruvananthapuram