ADVERTISEMENT

കൊല്ലം∙ മൺറോതുരുത്തിൽ വയോധിക ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് തൂങ്ങി മരിച്ചെന്നാണു സൂചന. നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരുടെ മൃതദേഹങ്ങളാണു കണ്ടെത്തിയത്. രണ്ടു ദിവസമായി ദമ്പതികളെ വീടിനു പുറത്ത് കാണുന്നില്ലായിരുന്നു. 

ചൊവ്വാഴ്ച രാത്രിയോടെ ബന്ധുക്കൾ എത്തി പരിശോധിക്കുമ്പോൾ കതക് അടഞ്ഞ നിലയിലാണു കിടന്നിരുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ സാന്നിധ്യത്തിൽ വാതിൽ പൊളിച്ച് അകത്തു കയറി പരിശോധിച്ചപ്പോഴാണ് പുരുഷോത്തമനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അടുത്ത മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ വിലാസിനിയുടെ മൃതദേഹവും ഉണ്ടായിരുന്നു.

ഭാര്യയെ തലയിൽ വെട്ടി കൊലപ്പെടുത്തിയ ശേഷം പുരുഷോത്തമൻ തൂങ്ങി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ ഭിത്തിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഞങ്ങൾ പോവുകയാണെന്ന് കുറിപ്പിൽ എഴുതിയിട്ടുണ്ട്. സ്വത്തുക്കൾ വീതം വയ്ക്കുന്നതു സംബന്ധിച്ചും കുറിപ്പിൽ വിവരിക്കുന്നുണ്ട്.

English Summary: Man kills wife and commits suicide in Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com