ADVERTISEMENT

കൊച്ചി∙ കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസി ക്ഷേമത്തിനായി ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ (ഐസിഡബ്ല്യുഎഫ്) നിന്ന് ഏറ്റവും കുറവു തുക ചെലവഴിച്ചത് കഴിഞ്ഞ വർഷം. 2021ൽ ചെലവഴിച്ചത് വെറും 24 കോടി രൂപ മാത്രം. കോവിഡ് പ്രതിസന്ധിയിൽ പ്രവാസികൾ ഏറ്റവുമധികം ദുരിതത്തിലായ വർഷമാണ് 2021. അതേ സമയം ഇതിനു മുൻപത്തെ വർഷമാണ് (2020) ഏറ്റവും ഉയർന്ന തുക ചെലവാക്കിയത്. 137 കോടി രൂപ. 

വിവരാവകാശ പ്രവർത്തകന്‍ കൊച്ചി സ്വദേശി ഗോവിന്ദൻ നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ എട്ടു വർഷത്തിനിടെ പ്രവാസികളെ വിവിധ കാര്യങ്ങളിൽ സഹായിക്കുന്നതിനായി 471 കോടി രൂപ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്നു ചെലവഴിച്ചതായാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയ രേഖയിലുള്ളത്.

ദുരിതത്തിലും അടിയന്തര സാഹചര്യങ്ങളിലും വിദേശ ഇന്ത്യക്കാരെ സഹായിക്കാനാണ് ഐസിഡബ്ല്യുഎഫ് ആരംഭിച്ചത്. 2014 മുതൽ സെപ്റ്റംബർ 30, 2021 വരെയുള്ള കണക്കുകളാണ് ലഭ്യമായത്. 

2014ൽ ഫണ്ടിൽ നിന്ന്  56 കോടി, 2015ൽ 45 കോടി, 2016ൽ 43 കോടി, 2017ൽ 58 കോടി, 2018ൽ 37 കോടി, 2019ൽ 71കോടി, 2020ൽ 137 കോടി, 2021ൽ 24 കോടി എന്നിങ്ങനെയാണ് ഫണ്ടിലെ തുക ചെലവഴിച്ചിരിക്കുന്നത്. 

പ്രവാസികൾക്ക് ഏറെ ഗുണകമായ പദ്ധതിയുണ്ടായിട്ടും കഴിഞ്ഞ വർഷം ഈ തുക എന്തുകൊണ്ടാണ് പൂർണമായും വിനിയോഗിക്കാൻ സർക്കാരിന് സാധിക്കാതെ പോയത് എന്ന ചോദ്യമാണ് ഉയരുന്നത്.

 

English Summary: NRI welfare fund allocation details

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com