ADVERTISEMENT

ന്യൂഡൽഹി ∙പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലഡാക്കിലെ പാങ്ഗോങ് തടാകത്തിനു സമീപം ചൈന പാലം നിർമിക്കുന്നെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് വിമർശനം. പാങ്‌ഗോങ് തടാകത്തിന്റെ വടക്ക്–തെക്ക് കരകളെ ബന്ധിപ്പിച്ചാണു പാലം.

'നമ്മുടെ രാജ്യത്തു അനധികൃത പാലം പണിയുകയാണ് ചൈന. ഇന്ത്യൻ പ്രധാനമന്ത്രിയുടെ നിശബ്ദത കാരണം പീപ്പിൾസ് ലിബറേഷൻ ആർമിയുടെ വീര്യം ഉയരുന്നു. ഈ പാലം ഉദ്‌ഘാടനം ചെയ്യാൻ പ്രധാനമന്ത്രി മോദിക്ക് എത്തിച്ചേരാൻ കഴിയില്ലേ എന്നതാണ് ഇപ്പോഴത്തെ ഏക ആശങ്ക'- രാഹുൽ ട്വിറ്ററിൽ കുറിച്ചു. ലഡാക്കിലെ പാലം നിർമ്മാണം സംബന്ധിച്ചു ജനുവരി 4ന് മോദിയുടെ നിശബ്ദതയെ ചോദ്യം ചെയ്‌തു  രാഹുൽ രംഗത്തു വന്നിരുന്നു. 

കഴിഞ്ഞ ദിവസം ലോക സാമ്പത്തിക ഫോറത്തിന്റെ ദാവോസ് അജൻഡ ഉച്ചകോടിയിൽ സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടെലിപ്രോംപ്റ്റർ പണിമുടക്കിയതിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തിരുന്നു. ‘ടെലിപ്രോംപ്റ്ററിനു പോലും ഇത്രയധികം നുണകൾ താങ്ങാനാവില്ല’ എന്നാണു രാഹുൽ ഹിന്ദിയിൽ ട്വീറ്റ് ചെയ്തത്.

ഇതിനിടെ, പാലം നിർമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ ജനുവരി 16നു  പുറത്തുവന്നു. എട്ടു മീറ്ററാണ് വീതി. കിഴക്കൻ ലഡാക്കിൽ കഴിഞ്ഞ കൊല്ലം ഇന്ത്യൻ സൈന്യവും ചൈനയും തമ്മിൽ സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. 

English Summary: "Afraid PM Might Inaugurate This": Rahul Gandhi On China's Illegal Bridge

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com