ADVERTISEMENT

തൃശൂർ∙ ചിയ്യാരത്ത് കോളജ് വിദ്യാർഥിയും നാട്ടുകാരും തമ്മിൽ സംഘർഷം. ദൃശ്യങ്ങൾ പുറത്തുവന്നു. കൊടകര സ്വദേശിയും ചിയ്യാരം ഗലീലിയിൽ പഠിക്കുന്ന വിദ്യാർഥിയുമായ അമലും നാട്ടുകാരും തമ്മിലാണു സംഘർഷമുണ്ടായത്.

bike-race-attack-tcr

അമൽ ബൈക്കിൽ ഒരു പെൺകുട്ടിയുമായി സഞ്ചരിക്കുന്നതിനിടെയാണു സംഭവം. അമിത വേഗത്തിൽ വന്ന ബൈക്കിൽ നിന്ന് പെൺകുട്ടി തെറിച്ചു റോഡിൽ വീണു. സഹായിക്കാനെത്തിയ നാട്ടുകാരുമായി അമൽ തർക്കത്തിലേർപ്പെടുന്നതും തുടർന്നുള്ള സംഘർഷങ്ങളുമാണു ദൃശ്യങ്ങളിൽ. നാട്ടുകാരിലൊരാൾ അമലിന്റെ തലയിൽ കല്ലുകൊണ്ട് ഇടിക്കുന്നതും കാണാം.

അതേസമയം, ഈ ഇടിച്ച വ്യക്തിയെ ആദ്യം അമൽ അതി ക്രൂരമായി മർദ്ദിച്ചെന്നും നാട്ടുകാർ പറയുന്നു. അമലിനെതിരെയും നാട്ടുകാരിൽ കണ്ടാലറിയാവുന്നവർക്കെതിരെയും ഒല്ലൂർ പൊലീസ് കേസെടുത്തു.

English Summary : Student attacked in Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com