ന്യൂഡൽഹി∙ 24 മണിക്കൂറിനിടെ രാജ്യത്ത് 3.17 ലക്ഷം പേർക്കു പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 3.82 കോടിയായി. പോസിറ്റിവിറ്റി നിരക്ക് 16.41. 24 മണിക്കൂറിൽ രോഗം ബാധിച്ചു മരിച്ചത് 491 പേരാണ്. 13 സംസ്ഥാനങ്ങളിൽ പത്തിലേറെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
സുപ്രീം കോടതി മാർഗനിർദേശങ്ങൾ അനുസരിച്ച് കേരളത്തിൽ കൂട്ടിച്ചേർത്ത 134 മരണങ്ങളും ഇതിൽപെടും. 24 മണിക്കൂറിൽ 2,23,990 പേർ രോഗമുക്തി നേടി. 19,24,051 പേർ നിലവിൽ ചികിത്സയിലുണ്ട്. 9,287 ഒമിക്രോൺ കേസുകളും റിപ്പോർട്ട് ചെയ്തു. രാജ്യാന്തര തലത്തിൽ കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ച രണ്ടാമത് രാജ്യമാണ് ഇന്ത്യ. യുഎസാണ് ഒന്നാം സ്ഥാനത്ത്.
English Summary: India Covid Update