ADVERTISEMENT

ത‍ൃശൂർ∙ സിപിഎം ത‍ൃശൂർ ജില്ലാ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക‍ൃഷ്ണന് രൂക്ഷവിമർശനം. കോടിയേരിയുടെ ന്യൂനപക്ഷ പ്രസ്താവന തിരിച്ചടിയായെന്നും ലക്ഷ്യം വച്ചത് കോൺഗ്രസിനെയെങ്കിലും അടികിട്ടിയത് സിപിഎമ്മിനെന്നും വിമർശനം ഉയർന്നു. കരുവന്നൂർ ബാങ്ക് തട്ടിപ്പ് വിഷയത്തിലും വിമർശനമുണ്ടായി. പാർട്ടി കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ തട്ടിപ്പ് നടക്കില്ലായിരുന്നുവെന്ന് നേതാക്കൾ വിമർശിച്ചു.

കോൺഗ്രസിന്റെ മതേതര നിലപാടിൽ മാറ്റം വന്നുവെന്നും കോൺഗ്രസിനെ നയിക്കുന്നവരിൽ മതന്യൂനപക്ഷ വിഭാഗത്തിൽ നിന്ന് ആരും ഇല്ലെന്നുമായിരുന്നു കോടിയേരിയുടെ പ്രസ്താവന. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

English Summary: Criticism against Kodiyeri Balakrishnan at CPM Thrissur District Conference

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com