ADVERTISEMENT

തൃശൂർ∙ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സിപിഎമ്മിനുവേണ്ടി കോവിഡ് മാനദണ്ഡം മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് സമ്മേളനം നടത്തുന്നത്. വി.ഡി.സതീശന്‍ വസ്തുതകള്‍ മനസിലാക്കി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി അംഗങ്ങള്‍ക്ക് രോഗം വരണമെന്ന് സിപിഎം ആഗ്രഹിക്കുമോ എന്ന് ചോദിച്ച അദ്ദേഹം  മമ്മൂട്ടിക്ക്  രോഗം വന്നത് ഏത് സമ്മേളനത്തില്‍ പങ്കെടുത്തിട്ടാണെന്നും ചോദിച്ചു. 400 പ്രതിനിധികൾ പങ്കെടുക്കുന്നതിന് പകരം 150 പേരെ പങ്കെടുക്കുന്നുള്ളു. പൊതു ഇടങ്ങളിൽ നടക്കുന്ന എല്ലാ പരിപാടികളും മാറ്റിവച്ചുവെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Did Mammootty test covid positive after attending CPM conference? Kodiyeri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com