കുതിരാനിൽ ലൈറ്റുകള്‍ തകര്‍ത്ത ലോറി പൊലീസ് പിടികൂടി

kuthiran-tunnel-1
കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്ന നിലയിൽ
SHARE

തൃശൂര്‍∙ കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകള്‍ തകര്‍ത്ത ടിപ്പര്‍ ലോറി പിടികൂടി. ഇരുമ്പുപാലം സ്വദേശിയുടെ ലോറിയാണ് പീച്ചി പൊലീസ് പിടികൂടിയത്. ഉയർത്തിവച്ച പിൻഭാഗം ഇടിച്ച് ഒന്നാം തുരങ്കത്തിലെ 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നിരുന്നു. ഇടിച്ചു തകർത്ത ശേഷം ലോറി നിര്‍ത്താതെ  പോയി. 10 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ലോഡ് ഇറക്കിയ ശേഷം പിൻഭാഗം താഴ്ത്താൻ മറന്നുപോയതെന്നാണ് ഡ്രൈവറുടെ വിശദീകരണം. 

വ്യാഴാഴ്ച രാത്രി 8.45നാണ് സംഭവം. തുരങ്കത്തിലേക്ക് കയറുന്നതിന് മുൻപുതന്നെ ലോറിയുടെ പിന്‍ഭാഗം ഉയര്‍ന്നിരുന്നു. ഇതു ലൈറ്റുകളിലും ക്യാമറകളിലും ഉരസിയാണ് നാശനഷ്ടമുണ്ടായത്. 90 മീറ്റർ ദൂരത്താണ് നാശനഷ്ടം. മറ്റു വാഹനങ്ങളിലേക്ക് ലൈറ്റുകള്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ അപകടമുണ്ടായില്ല. തുരങ്കത്തിനുള്ളില്‍ ഒരുഭാഗത്ത് വെളിച്ചം പോയപ്പോഴാണ് കണ്‍ട്രോള്‍റൂമിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത്. 

ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ഗതാഗതം നിയന്ത്രിച്ചാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്. തകര്‍ന്ന ലൈറ്റുകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ കാലതാമസമെടുക്കുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

English Summary: Lorry in police custody which broke lights and camera in Kuthiran Tunnel 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA