ADVERTISEMENT

ടൊറന്റോ ∙ യുഎസ്– കാനഡ അതിർത്തിക്കു സമീപം കനേഡിയൻ പ്രവിശ്യയായ മാനിട്ടോബയിലെ എമേഴ്സനിൽ 4 പേരടങ്ങിയ ഇന്ത്യൻ കുടുംബം മഞ്ഞിൽപെട്ടു മരിച്ചത് ദാരുണമെന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. മാനിട്ടോബ റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസാണു നാലുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്. കാനഡയിൽനിന്നു യുഎസിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു ഇവരെന്നാണു പൊലീസ് പറയുന്നത്. 

‘മനസ്സിനെ വല്ലാതെ ഉലച്ച സംഭവമാണിത്. ഒരു കുടുംബം ഇങ്ങനെ മരിച്ചതു കാണുന്നതു ദാരുണമാണ്. അവർ മനുഷ്യക്കടത്തിന്റെ ഇരകളാണ്. മികച്ച ജീവിതം ആഗ്രഹിച്ചു ചെയ്യുന്ന സാഹസികതയാണ് ഇതിനു പിന്നിൽ. അനധികൃതമായി അതിർത്തി കടക്കരുതെന്ന് ഇതുകൊണ്ടാണ് ആളുകളോടു പറയുന്നതും നിരുത്സാഹപ്പെടുത്തുന്നതും. മനുഷ്യക്കടത്ത് അവസാനിപ്പിക്കാൻ യുഎസുമായി ചേർന്നു സാധ്യമായതെല്ലാം ചെയ്യും’– ട്രൂഡോ പറഞ്ഞു.

‌ഇന്ത്യൻ കുടുംബം മരിച്ചതിൽ അന്വേഷണം തുടരുകയാണ്. സ്ത്രീയും പുരുഷനും കൗമാരപ്രായത്തിലുള്ള ആൺകുട്ടി, ഒരു കൈക്കുഞ്ഞ് എന്നിവരുടെ മൃതദേഹങ്ങളാണു പൊലീസ് കണ്ടെടുത്തത്. മൈനസ് 35 ‍ഡിഗ്രി താപനില നിലനിൽക്കുന്നിടത്തായിരുന്നു അപകടം. അതിർത്തി കടക്കാനുള്ള ശ്രമം പരാജയപ്പെടുകയും മണിക്കൂറുകളോളം കൊടുംതണുപ്പിൽ കഴിയേണ്ടി വന്നതുമാണു കുടുംബത്തിന്റെ ദാരുണാന്ത്യത്തിലേക്കു നയിച്ചതെന്നാണു കരുതുന്നത്. 

English Summary: "So Tragic": Canadian PM After Indian Family Of 4 Freezes To Death Near Border

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com