ADVERTISEMENT

മുംബൈ/ ന്യൂഡൽഹി∙  മുംബൈയിലെയും ഡൽഹിയിലെയും കോവിഡ് കേസുകൾ കുറയുന്നു. മുംബൈയിൽ ശനിയാഴ്ച 3568 പേർക്കാണ് രോഗം സ്ഥരീകരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയക്കിടെ 83 ശതമാനം കുറവാണ് പ്രതിദിന കേസുകളിൽ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ചത്തേതിലും 28 ശതമാനമാണ് കുറവ്. ജനുവരി 7 ന് മുംബൈയിലെ പ്രതിദിന രോഗബാധിതരുടെ എണ്ണം  20,971 എത്തിയിരുന്നു. വെള്ളിയാഴ്ച  5,008 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തുടർച്ചയായി ഇത് നാലാം ദിവസമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ കുറവ് അനുഭവപ്പെടുന്നത്. പോസിറ്റിവിറ്റി നിരക്കും കുറഞ്ഞു. ജനുവരി 7ന് 30 ശതമാനമായിരുന്നു പോസ്റ്റിവിറ്റി നിരക്ക് എങ്കിൽ ഇപ്പോൾ 7.15 ശതമാനാണ്. 

ഡൽഹിയിൽ 11,486 പുതിയ കോവിഡ് കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം ഇത് 10,756 ആയിരുന്നു. എന്നാൽ പരിശോധനയുടെ എണ്ണം 59,629ൽ നിന്ന് 70,226ലേക്ക് ഉയർത്തിയതാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ വർധനയുണ്ടാകാൻ കാരണമെന്നാണ് വിലയിരുത്തൽ. 

അതേസമയം രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പോസ്റ്റിവിറ്റി നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി. ജനുവരി 15ന് 30.64 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക് എങ്കിൽ ശനിയാഴ്ച ഇത് 16.36 ശതമാനമായി. എന്നാൽ കഴിഞ്ഞ 24 മണിക്കൂറിൽ 45 മരണമാണ് രാജ്യ തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. ജൂൺ 5നു (68 മരണം) ശേഷമുണ്ടാകുന്ന ഏറ്റവും ഉയർന്ന പ്രതിദിന മരണമാണിത്.

English Summary :Mumbai Covid Cases Down 83% From Jan 7 Peak, Delhi Positivity At 16%

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com