വനം മന്ത്രി എ.കെ.ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു
Mail This Article
×
കോഴിക്കോട് ∙ വനംമന്ത്രി എ.കെ.ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഗവ. മെഡിക്കൽ കോളജിലെ ജില്ലാ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യ പ്രശ്നങ്ങളില്ല.
ആയുർവേദ ചികിത്സയിലായിരുന്ന മന്ത്രി തിങ്കളാഴ്ച അവിടെനിന്ന് ഡിസ്ചാർജ് ചെയ്ത് അടുത്ത ദിവസം ഡൽഹിക്കു പോകാനിരുന്നതാണ്. അതിനു മുന്നോടിയായാണ് പരിശോധന നടത്തിയത്. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർ ചികിത്സാ സ്ഥലത്തെത്തി കോവിഡ് പരിശോധന നടത്തുകയായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നു മന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു.
English Summary : Minister AK Saseendran tests covid positive
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.