ADVERTISEMENT

കൊൽക്കത്ത∙ നോതാജി സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാർഷികത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബംഗാളിൽനിന്നുള്ള സമ്മർദ്ദമാണ് ഇന്ത്യ ഗേറ്റിൽ നേതാജിയുടെ പ്രതിമ സ്ഥാപിക്കാൻ കേന്ദ്ര സർക്കാരിനെ നിർബന്ധിതരാക്കിയതെന്ന് മമത പറഞ്ഞു. കൊൽക്കത്തയിൽ നേതാജിയുടെ അനുസ്മരണവുമായ ബന്ധപ്പെട്ട് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമത. എന്നാൽ നേതാജിയുടെ മരണം സംബന്ധിച്ച ഫയലുകൾ പുറത്തുവിടാൻ എന്തുകൊണ്ട് കേന്ദ്രം മടിക്കുന്നെന്നും അവർ ചോദിച്ചു. 

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ബംഗാളിന്റെ പങ്ക് നിഷേധിക്കാനാകാത്തതാണ്. ബംഗാൾ ഇല്ലായിരുന്നുവെങ്കിൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ലെന്നും ഇക്കാര്യത്തിൽ താൻ അഭിമാനിക്കുന്നുവെന്നും മമത പറഞ്ഞു. 

റിപ്പബ്ലിക് ദിന പരേഡിൽനിന്ന് ബാഗാളിന്റെ ടാബ്ലോ ഒഴിവാക്കിയതിനെതിരെയും മമത വിമർശനം ഉന്നയിച്ചു. ‘എന്തുകൊണ്ടാണ് ബംഗാളിനോട് ഇത്ര അവഗണന? നിങ്ങള്‍ ബംഗാളിന്റെ ടാബ്ലോ നിരസിച്ചു. ഒരാൾക്കും ബംഗാളിന്റെ ചരിത്രം മായ്ച്ചുകളായാനാകില്ലെന്ന് ഞാൻ വെല്ലുവിളിക്കാം. രാജ്യത്തിന്റെ യഥാർഥ ചരിത്രം ഇല്ലാതാക്കാൻ ആർക്കും കഴിയില്ല. അങ്ങനെ ചെയ്താൽ അവർ തീ കൊണ്ടാണ് കളിക്കുന്നത്– മമത പറഞ്ഞു.

English Summary :Why neglect for West Bengal says Mamata, blames Centre for not allowing State’s tableau 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com