ADVERTISEMENT

കൊച്ചി ∙ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ‌ന‌ടൻ ദിലീപിന്റെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. 2 ദിവസങ്ങളിലായി ചോദ്യംചെയ്തത് 22 മണിക്കൂര്‍. മാധ്യമങ്ങളോട് പ്രതികരിക്കാതെയാണു രണ്ടാം ദിവസവും ദിലീപ് മടങ്ങിയത്. ചോദ്യംചെയ്യലിനുള്ള കോടതി അനുമതി ചൊവ്വാഴ്ച അവസാനിക്കും.

dileep-interrogation-1248-1
ദിലീപ് ചോദ്യം ചെയ്യലിനു ശേഷം പുറത്തേക്കു വരുന്നു

ദിലീപിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്ത ഡിജിറ്റൽ രേഖകൾ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഇതു മുൻനിർത്തിയാണ് പ്രധാനമായും ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ റാഫിയെ അന്വേഷണ സംഘം  വിളിച്ചുവരുത്തി. ബാലചന്ദ്രകുമാർ നൽകിയ ശബ്ദരേഖയിലുള്ളവരെ തിരിച്ചറിയാനാണു റാഫിയുടെ മൊഴിയെടുത്തത്.

English Summary: Actor Dileep returned after interrogation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com