നടിയെ ആക്രമിച്ച കേസ്: വിസ്താരം നീട്ടിവയ്ക്കണം; പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ

1280-high-court-of-kerala
ഹൈക്കോടതി (ഫയല്‍ ചിത്രം)
SHARE

കൊച്ചി∙ നടിയെ ആക്രമിച്ച കേസിൽ കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചു. പുതിയ സാക്ഷികളെ വിസ്തരിക്കുന്നത് തുടരന്വേഷണം പൂർത്തിയായശേഷമാണെന്നും അതുവരെ വിസ്താരം നീട്ടിവയ്ക്കണമെന്നുമാണ് ആവശ്യം. സാക്ഷികളിൽ രണ്ടുപേർ അയൽസംസ്ഥാനത്താണെന്നും ഒരാൾക്ക് കോവിഡ് ബാധിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു. സാക്ഷികളെ വിസ്തരിക്കുന്നതിന് പത്തുദിവസമാണ് ഹൈക്കോടതി അനുവദിച്ചത്. 

അതേസമയം, കേസിൽ പുതിയ തെളിവുകളും വെളിപ്പെടുത്തലുകളും വന്ന സാഹചര്യത്തിൽ വിചാരണ നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ ഇന്നു സുപ്രീം കോടതി പരിഗണിക്കും. കേസിൽ വിചാരണ നീട്ടരുതെന്നാവശ്യപ്പെട്ടു ദിലീപ് എതിർസത്യവാങ്മൂലം നൽകിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നും വിചാരണക്കോടതി ജഡ്ജിയെ മാറ്റാനാണു സർക്കാരിന്റെ ശ്രമമെന്നുമാണു ദിലീപിന്റെ വാദം. 

English Summary: Actress attack case: Prosecution demanded extension in interrogation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA