കോവിഡ് ചട്ടങ്ങൾ ലംഘിച്ചു; അമിത്ഷായുടെ പ്രചാരണത്തിനെതിരെ എസ്പിയുടെ പരാതി

amit-shah-up-election-campaign-1
അമിത് ഷാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
SHARE

ലക്നൗ∙ ഉത്തർപ്രദേശിലെ കൈരാനയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം കോവിഡ് ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് സമാജ്‌വാദി പാർട്ടി (എസ്പി) തിരഞ്ഞെടുപ്പ് കമ്മിഷനു പരാതി നൽകി. ശനിയാഴ്ച കൈരാന ജില്ലയിൽ അമിത് ഷാ ഭവന സന്ദർശനം നടത്തിയിരുന്നു. അമിത് ഷായ്ക്കൊപ്പം സംസ്ഥാന നേതാക്കളുടെ വലിയ നിര ഉണ്ടായിരുന്നുവെന്നും മാസ്ക് ധരിച്ചിരുന്നില്ലെന്നും പരാതിയിൽ പറയുന്നു.

അമിത് ഷായുടെ ഭവന സന്ദർശനത്തിനിടെ നിരവധി പേർ തടിച്ചുകൂടിയെന്നും കോവിഡ് മാനദണ്ഡങ്ങൾ പരസ്യമായി ലംഘിച്ചുവെന്നും പരാതിയിലുണ്ട്. കോവിഡ് ചട്ടങ്ങൾ ലംഘിച്ചതിന് ബിജെപിക്കും അമിത് ഷായ്‌ക്കുമെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് എസ്പിയുടെ ആവശ്യം. അതേസമയം, യഥാർഥ ശത്രു ചൈനയാണെന്നും രാഷ്ട്രീയ ശത്രുവായ പാകിസ്ഥാനെ ബിജെപി ലക്ഷ്യമിടുന്നത് വോട്ട് രാഷ്ട്രീയത്തിനാണെന്നുമുള്ള പ്രസ്താവനയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

English Summary: Amit Shah flouting covid guidelines in Kairana: SP complains to Election Commission

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS