ന്യൂഡൽഹി∙ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷക രോഷം ബിജെപിക്ക് ദോഷം ചെയ്യുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് നരേഷ് ടിക്കായത്ത്. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം കര്‍ഷക രോഷം അടങ്ങില്ല. സമരം അവസാനിപ്പിക്കുന്നതിന് നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ ലംഘിച്ചു.
കേന്ദ്രസര്‍ക്കാരും ബിജെപിയും കര്‍ഷകരെ ഭീകരരായും ആന്തോളന്‍ ജീവികളായും മുദ്രകുത്തിയത് മറക്കില്ല. ബിജെപിയെ പരാജയപ്പെടുത്താന്‍ സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്താല്‍ അതിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും നരേഷ് ടിക്കായത്ത് മനോരമ ന്യൂസിനോട് പറഞ്ഞു.
English Summary: Bharatiya Kisan Union leader Naresh Tikait against BJP