ADVERTISEMENT

ഇസ്തംബുൾ∙ യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ഇസ്തംബുൾ വിമാനത്താവളം കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് തിങ്കളാഴ്ച അടച്ചു. മഞ്ഞുവീഴ്ചയിൽ വിമാനത്താവളത്തിലെ കാർഗോ ടെർമിനല്‍ തകർന്നുവീണു. ആർക്കും പരുക്കേറ്റിട്ടില്ല. മിഡിൽ ഈസ്റ്റിൽനിന്നും ആഫ്രിക്കയിൽനിന്നും യൂറോപ്പിലേക്കും ഏഷ്യയിലേക്കുമുള്ള വിമാനങ്ങൾ വിമാനത്താവളത്തിൽ നിരന്നു കിടക്കുകയാണ്. 

ഇസ്തംബുൾ വിമാനത്താവളത്തിലൂടെ കഴിഞ്ഞ വർഷം 37 ദശലക്ഷത്തിലധികം യാത്രക്കാരാണ് കടന്നുപോയത്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എയർ ഹബ്ബുകളിലൊന്നാണത്. ബൾഗേറിയ, ഗ്രീസ് എന്നിവയുമായി അതിർത്തി പങ്കിടുന്ന മേഖലയിലാണ് കനത്ത മഞ്ഞുവീഴ്ച. പ്രദേശത്തെ ഷോപ്പിങ് മാളുകൾ നേരത്തേ അടച്ചിരുന്നു. ഭക്ഷണ വിതരണ സേവനങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

കിഴക്കൻ മെഡിറ്ററേനിയന്‍ മേഖലയിലുണ്ടായ അപൂർവമായ മഞ്ഞുവീഴ്ചയെത്തുടർന്ന് ഏഥൻസിലെ സ്കൂളുകളും വാക്സിനേഷൻ കേന്ദ്രങ്ങളും അടച്ചു. അതേസമയം, ശൈത്യകാലത്തെ ആദ്യത്തെ മഞ്ഞുവീഴ്ച ഇസ്തംബുളിലെ പുരാതന പള്ളികളുടെ ചത്വരങ്ങളിൽ രസകരമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ട്. കുട്ടികൾ മഞ്ഞുകൊണ്ടുള്ള നിർമിതികളിലേർപ്പെടുന്നതിന്റെയും വിനോദസഞ്ചാരികൾ സെൽഫിക്ക് പോസ് ചെയ്യുന്നതിന്റെയും തിരക്കിലാണ്.

എന്നാൽ തുർക്കിയിലെ ഏറ്റവും വലിയ നഗരമായ ഇസ്തംബുളിലെ 16 ദശലക്ഷം നിവാസികൾക്ക് മഞ്ഞുവീഴ്ച തലവേദനയായി മാറിയിട്ടുണ്ട്. നിരവധി വാഹനങ്ങള്‍ റോഡിൽനിന്ന് തെന്നിമാറി കൂട്ടിയിടിക്കുകയും വൻതാഴ്ചകളിലേക്ക് പതിക്കുകയും ചെയ്തു. വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് ഇസ്തംബുൾ ഗവർണർ വിലക്കേർപ്പെടുത്തി.

English Summary: Snow Storm Shuts Down Europe's Busiest Airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com