ADVERTISEMENT

കോട്ടയം∙ കനത്ത തിരിച്ചടി ഉണ്ടാകുമെന്നു ഭയന്നാണ് സര്‍ക്കാര്‍ ലോകായുക്തയുടെ ചിറകരിയുന്നതെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലോകായുക്തയുടെ ആവശ്യകതപോലും ഇല്ലാതാക്കുന്ന നടപടിയില്‍നിന്ന് സര്‍ക്കാര്‍ അടിയന്തരമായി പിന്മാറണം. 

സര്‍ക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. സിൽവർലൈൻ  പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതില്‍ തിരിച്ചടി ഉണ്ടാകുമോയെന്ന ഭയമാണ് സര്‍ക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്. മുഖ്യമന്ത്രി ആയിരുന്നപ്പോൾ തനിക്കെതിരെയുള്ള പരാതികൾ നിയമനടപടികളിലൂടെയാണ് നേരിട്ടത്. മടിയിൽ കനമില്ലാത്തതിനാലാണ് അതിനു സാധിച്ചതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ജനാധിപത്യത്തില്‍ ചിന്തിക്കാന്‍ കഴിയാത്ത തീരുമാനമാണ് ലോകായുക്ത ഒാര്‍ഡിനന്‍സെന്ന് മുസ്‍ലിം ലീഗ് വ്യക്തമാക്കി. നീക്കം അപലപനീയമെന്ന് ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണര്‍ അനുമതി നല്‍കരുത്. ലോകായുക്തയുടെ ഇന്നത്തെ അധികാരത്തിനുവേണ്ടി സിപിഎം ഉള്‍പ്പെടെ സമരം ചെയ്തിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു.

English Summary : Former CM Oommen Chandy slams LDF government in Lok Ayukta ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com