പാലക്കാട് റെയിൽവേ സ്റ്റേഷനിൽ 12 കിലോ കഞ്ചാവുമായി തൃശൂർ സ്വദേശി പിടിയിൽ

1248-plakkadu-arrest
ഖലീലുൽ റഹ്മാൻ
SHARE

പാലക്കാട്∙ ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 12 കിലോ കഞ്ചാവുമായി തൃശൂർ ചാവക്കാട് സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പിടിയിൽ. ഖലീലുൽ റഹ്മാൻ (42) എന്നയാളാണു പിടിയിലായത്. ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണു പ്രതി പിടിയിലായത്. വിശാഖപട്ടണത്തിൽ നിന്ന്  കടത്തിക്കൊണ്ടുവന്ന കഞ്ചാവ് തൃശൂർ, ചാവക്കാട് പരിസര പ്രദേശങ്ങളിൽ ചില്ലറ വിൽപനയ്ക്കായി എത്തിച്ചതാണെന്നു പ്രതി സമ്മതിച്ചു. ഇതിനു മുൻപ് പലവട്ടം ട്രെയിനിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും ഖലീലുൽ റഹ്മാൻ പറഞ്ഞു.

പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും എക്‌സൈസും സംയുക്തമായി നടത്തിയ പരിശോധന കണ്ട് ഭയന്ന് പ്ലാറ്റ്ഫോമിൽനിന്ന് ഇറങ്ങി പുറത്തേക്ക് നടക്കുന്ന സമയത്താണു പ്രതിയെ പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവിനു പൊതുവിപണിയിൽ ആറ് ലക്ഷത്തോളം രൂപ വില വരും. കേസ് തുടരന്വേഷണത്തിന് ആയി പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർക്കു കൈമാറി. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പാലക്കാട് ആർപിഎഫ് കമൻഡാന്റ് ജെതിൻ ബി. രാജ് അറിയിച്ചു.

ആർപിഎഫ് സിഐ. എൻ.കേശവദാസ്, എക്സൈസ് സിഐ പി.കെ. സതീഷ്, ആർപിഎഫ് എഎസ്ഐമാരായ കെ. സജു, സജി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. സന്തോഷ് കുമാർ, ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ. എൻ. അശോക്, സിവിൽ എക്സൈസ് ഓഫിസർമാരായ ജി. ഷിജു,  ജി. ജഗജിത് എന്നിവരാണു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

English Summary: 12 KG Ganja seized in Palakkad Railway Station 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
SHOW MORE
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA