ADVERTISEMENT

തൃശൂര്‍ ∙ ചിമ്മിനി അണക്കെട്ടിനു സമീപം പാലപ്പിള്ളിയില്‍ കാനയില്‍ കുടുങ്ങിയ നിലയിൽ ബുധനാഴ്ച കണ്ടെത്തിയ കുട്ടിയാന ചരിഞ്ഞു. പ്രസവിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുട്ടിയാന ഇന്നു രാവിലെയാണ് ചരിഞ്ഞത്.

 

പാലപ്പിള്ളി കാരികുളം മൈതാനത്തിനു സമീപമുള്ള കാനയിലാണ് ബുധനാഴ്ച പുലർച്ചെ അവശനിലയിൽ കുട്ടിയാനയെ കണ്ടെത്തിയത്. ആനക്കൂട്ടം കരകയറ്റാൻ ശ്രമിച്ചെങ്കിലും അതിനായില്ല. തുടർന്ന് കാട്ടാനക്കൂട്ടം കാട്ടിലേക്ക് മടങ്ങുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. 

 

തുടർന്ന് നാട്ടുകാര്‍ രക്ഷപ്പെടുത്തി കുട്ടിയാനയെ വനംവകുപ്പിനു കൈമാറുകയായിരുന്നു. വനംവകുപ്പ് വെറ്ററിനറി സർജൻ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയശേഷമാണ് സമീപത്തെ വനംവകുപ്പ് റേഞ്ച് ഓഫിസിലേക്ക് മാറ്റിയത്.

 

കാലിനു സാരമായ പരുക്കുണ്ടായിരുന്ന കുട്ടിയാന വ്യാഴാഴ്ച പുലർച്ചെ ചരിയുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനു ശേഷം ജഡം മറവുചെയ്യും.

 

English Summary: Baby Elephant found in Palappilly, Thrissur dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com