തിരുവനന്തപുരം∙ പഞ്ചായത്തുകൾ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ആവശ്യമെങ്കിൽ സമൂഹ അടുക്കളകൾ വീണ്ടും തുടങ്ങും. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാർ ഒരുക്കങ്ങൾ വിലയിരുത്താൻ യോഗം വിളിക്കണം. ആരും പട്ടിണി കിടക്കാനുള്ള സാഹചര്യം ഉണ്ടാകരുത്. പഞ്ചായത്തുകളിലെ ഒരുക്കം വിലയിരുത്താൻ പ്രസിഡന്റുമാരുടെ യോഗം വിളിക്കും.
ഒരു കുടുംബത്തിലെ മുഴുവൻ ആളുകൾക്കും രോഗം വരുന്ന സാഹചര്യമാണെന്ന് യോഗം വിലയിരുത്തി. കോവിഡ് വ്യാപനം ഉയർന്നു നിൽക്കുകയാണ്. മൂന്നാം തരംഗത്തിന്റെ മൂർധന്യത നേരത്തെ ആകാമെന്നും യോഗം വിലയിരുത്തി.
തസ്തിക
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഒന്‍പത് സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജുകളില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്ടര്‍മാരുടെ ഓരോ തസ്തിക വീതം സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ചേലക്കര, നെടുംകണ്ടം, മേപ്പാടി, കടുത്തുരുത്തി, കണ്ണൂര്‍, പുറപ്പുഴ, മഞ്ചേരി, മാനന്തവാടി, പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്‌നിക്ക് കോളേജ് എന്നിവിടങ്ങളിലാണിത്.
ശമ്പളപരിഷ്‌ക്കരണം
കേരള കലാമണ്ഡലം കല്‍പിത സര്‍വ്വകലാശാലയിലെ അദ്ധ്യാപകര്‍ക്ക് ഏഴാം യു. ജി. സി ശമ്പളപരിഷ്‌ക്കരണം വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
മുന്‍ നിയമസഭാംഗം കെ. കുട്ടി അഹമ്മദ് കുട്ടിക്ക് ഹൃദയ സംബന്ധമായ അസുഖവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് & ടെക്‌നോളജിയില്‍ ചികിത്സ നടത്തുന്നതിന് 20 ലക്ഷം രൂപ മെഡിക്കല്‍ അഡ്വാന്‍സ് അനുവദിച്ച നടപടി സാധൂകരിച്ചു.
English Summary: Cabinet decision to restart Community Kitchens