തിരുവനന്തപുരം∙ തിരുവനന്തപുരം ധനുവച്ചപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. കോളജിലേക്കും ഡ്രൈവിങ് സ്കൂളിലേക്കും പെട്രോൾ ബോംബുകൾ വലിച്ചെറിയുകയും വാഹനങ്ങള്‍ തകർക്കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് അക്രമം നടത്തിയത്. പെട്രോൾ ബോംബുകൾ വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം കോളജിന് മുന്നിലെ വാഹനം തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.
തുടർന്നായിരുന്നു ഡ്രൈവിങ് സ്കൂളിലേക്ക് ബോംബ് വലിച്ചെറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ഈ പ്രദേശത്ത് ഗുണ്ടാ സംഘം രണ്ട് വീടുകളില്‍ കയറി കുടുംബാംഗങ്ങളെ മർദിച്ചിരുന്നു. അന്ന് വനിതാ പൊലീസ് അടക്കമുള്ളവർക്ക് പരുക്കേറ്റിരുന്നു. ഈ സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ നടക്കുമ്പോഴാണ് വീണ്ടും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായത്.
English Summary: Goons attack again in Thiruvananthapuram