തിരുവനന്തപുരം∙ സംസ്ഥാനത്തെ കോവിഡ് കേസുകളിൽ 94 ശതമാനവും ഒമിക്രോൺ മൂലമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആറുശതമാനം ഡെൽറ്റ വകഭേദം മൂലമാണെന്നും മന്ത്രി പറഞ്ഞു. 3.6 ശതമാനം രോഗികൾ മാത്രമാണ് ആശുപത്രികളിൽ എത്തുന്നത്. കോവിഡ് രോഗികളുടെ ഐസിയു ഉപയോഗം രണ്ടുശതമാനം കുറഞ്ഞു. വെന്റിലേറ്റർ ഉപയോഗത്തിലും കുറവെന്ന് മന്ത്രി വ്യക്തമാക്കി.
ഗൃഹപരിചരണത്തിലുള്ള രോഗികളെ മൂന്നായി തിരിക്കും. സാധാരണലക്ഷണമുള്ളവർ ആരോഗ്യവകുപ്പിനെ അറിയിക്കണം. മൂന്നുദിവസത്തിനുള്ളിൽ ലക്ഷണങ്ങളിൽ കുറവില്ലെങ്കിൽ ആശുപത്രിചികിത്സ തേടണം. ഗുരുതര രോഗമുള്ളവരും ആശുപത്രി സേവനം തേടണം. സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ചികിത്സ നിഷേധിക്കരുത്. സൗകര്യമുണ്ടായിട്ടും ചികിത്സ നൽകിയില്ലെങ്കിൽ ഗൗരവമായി എടുക്കും.
വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം കൂടും. രോഗികൾ കൂടുന്നതനുസരിച്ച് ആശുപത്രികളിലെ ചികിത്സാ സംവിധാനങ്ങളും കൂട്ടും. അതിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും മന്ത്രി പറഞ്ഞു.
English Summary: Health minister press meet