ADVERTISEMENT

തിരുവനന്തപുരം∙ കരമന പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ ബോംബ് എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മയക്കുമരുന്നുമായി പിടിയിൽ. കടകംപള്ളി കമ്പിക്കകം മുടമ്പിൽവീട്ടിൽ ആകാശ് (അപ്പു–21) ആണ് അറസ്റ്റിലായത്. ഈഞ്ചക്കലിനു സമീപം 100 നിട്രോസൻ ഗുളികകൾ കൈമാറുന്നതിനിടെയാണ് തിരുവനന്തപുരം എക്സൈസ് സംഘം ആകാശിനെ പിടികൂടിയത്.

karamana

തിരുവനന്തപുരം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനി കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ടി.ആർ.മുകേഷ് കുമാറും സംഘവും ചേർന്ന് പരിശോധന നടത്തുകയായിരുന്നു. എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ ആർ. രാജേഷ് കുമാർ, മണികണ്ഠൻ നായർ, സിഇഒമാരായ സുബിൻ, ഷംനാദ്. എസ്, രാജേഷ്, ശ്രീലാൽ, അഭിഷേക്, ഷാഹിൻ ഡ്രൈവര്‍ അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

English Summary: Young man arrested with drugs, Thiruvananthapuram

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com