ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെതിരെ വ്യാജപ്രചാരണവും വിദ്വേഷം സൃഷ്ടിക്കുന്ന വിധത്തിൽ പോസ്റ്റുകളും പങ്കുവച്ച തമിഴ്നാട് യുവമോർച്ച അധ്യക്ഷനെതിരെ കേസെടുത്ത് ചെന്നൈ പൊലീസ്. സ്റ്റാലിൻ ക്ഷേത്രങ്ങൾ പൊളിച്ചുകളയുന്നു എന്ന വിധത്തിൽ ട്വിറ്ററിലാണ് പോസ്റ്റ് പങ്കിട്ടത്. ഇതിനാെപ്പം വിദ്വേഷകരമായ വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും ഇയാൾ പങ്കിട്ടിരുന്നു. ഇതിനെതിരെ വ്യാപക പരാതി ലഭിച്ചതോടെയാണ് പൊലീസ് നടപടി സ്വീകരിച്ചത്.

തമിഴ്നാട് യുവമോർച്ച പ്രസിഡന്റ് വിനോജ് പി.സെൽവത്തിനെതിരെയാണ് കേസ്. സെക്‌ഷന്‍ 153, 505(1), 505 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ‘200 ദിവസങ്ങൾ െകാണ്ട് 130 ക്ഷേത്രങ്ങൾ പൊളിച്ചെന്നും ഇത് തുടരുകയാണെന്നും’ സ്റ്റാലിൻ ജെസിബിക്കൊപ്പം നിൽക്കുന്ന കാർട്ടൂൺ പങ്കിട്ട് ഇയാൾ കുറിപ്പിട്ടിരുന്നു. പിന്നാലെ വാര്‍ത്ത വ്യാജമാണെന്നും സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ചതാണെന്നും പരാതിപ്പെട്ട് ഇളങ്കോവന്‍ എന്നയാള്‍ പൊലീസിനെ സമീപിച്ചതോടെയാണ് കേസെടുത്തത്.

English Summary : BJP functionary Vinoj P. Selvam, booked by Chennai police for defamatory post on Twitter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com