ന്യൂഡൽഹി∙ പഞ്ചാബിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയാരാകും? സമയമാകുമ്പോൾ പറയാമെന്നാണ് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കൾ പറയുന്നതെങ്കിലും കോൺഗ്രസ് വിട്ടുവന്ന മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദറല്ലാതെ മറ്റാര് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്. എൻഡിഎ മുന്നണിയിലെ അകാലിദൾ ധിൻസ (സംയുക്ത) വിഭാഗത്തിനും അമരീന്ദറിനോട് എതിർപ്പില്ല.
HIGHLIGHTS
- എൻഡിഎ ജയിച്ചാൽ പഞ്ചാബിൽ ആരാകും അടുത്ത മുഖ്യമന്ത്രി?