ADVERTISEMENT

തൃശൂർ∙ അധ്യാപകനും എഴുത്തുകാരനും നാടൻ കലകളുടെ ഗവേഷകനുമായ ഡോ സി.ആർ  രാജഗോപാലൻ (64) അന്തരിച്ചു. തിങ്കളാഴ്‌ച രാവിലെയായിരുന്നു അന്ത്യം. അവശനായ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ച്‌ നടത്തിയ പരിശോധനയിൽ കോവിഡ്‌ സ്ഥിരീകരിക്കുകയായിരുന്നു. 

തൃശൂർ ശ്രീ കേരളവർമ കോളജിൽ അസോസിയേറ്റ് പ്രഫസറായും കേരള സർവകലാശാലയിൽ പ്രഫസറായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി, കേരളസംഗീത നാടക അക്കാദമി തുടങ്ങിയ നിരവധി പുരസ്കാരങ്ങൾക്ക് രാജഗോപാൽ അർഹനായി.

കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് ഗവേഷണബിരുദം നേടിയ സി.ആർ രാജഗോപാലൻ, നാട്ടറിവു പഠനത്തിൽ നിരവധി കൃതികൾ രചിച്ചിട്ടുണ്ട്. എല്ലാം കത്തിയെരിയുകയാണ്, അലയുന്നവർ, മുടിയേറ്റ്, നാടോടി നേരരങ്ങ്, ഫോക്ലോർ സിദ്ധാന്തങ്ങൾ, കാവേറ്റം, നാടൻ കലാരൂപങ്ങൾ, കറുത്താണികളുടെ കൊയ്ത്ത്, ഗോത്ര കലാവടിവുകൾ,  ദേശീയ സൗന്ദര്യബോധം,  തണ്ണീർപന്തൽ, ഞാറ്റുവേലയ്ക്ക് പൊട്ടുകുത്തേണ്ട, കൃഷി ഗീതയും ഭക്ഷ്യസുരക്ഷയും, പുഴയുടെ നാട്ടറിവുകൾ, അന്നവും സംസ്കാരവും, വരിക്കപ്ലാവിനുവേണ്ടി ഒരു വടക്കൻപാട്ട്, ആട്ടക്കോലങ്ങൾ കേരളീയ രംഗ കലാചരിത്രം, മണ്ണ് ലാവണ്യം പ്രതിരോധം, നാട്ടുനാവ് മൊഴി മലയാളത്തിന്റെ കാതോരം, കണ്ണാടി നോക്കുമ്പോൾ, ഡയാസ്ഫോറ, ഏറുമാടങ്ങൾ, നാട്ടറിവ് 2000 ഇയേഴ്സ് ഓഫ് മലയാളി ഹെറിട്ടേജ് എന്നിവയാണ് സി.ആർ. രാജഗോപാലിന്റെ പ്രധാന കൃതികൾ.

English Summary: Dr. C.R. Rajagopal Passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com