ADVERTISEMENT

പനജി∙ ബിജെപിയിൽ നിന്ന് തഴയപ്പെട്ട് ഗോവ നിയമസഭാ തിരഞ്ഞെടുപ്പില്‍ പനജിയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുന്ന മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കറിനെ പിന്തുണച്ച് ശിവസേന. പനജിയിലെ സ്ഥാനാർഥിയെ ശിവസേന പിൻവലിച്ചു. പനജിയിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ഉത്പൽ പരീക്കറിനെ പിന്തുണയ്ക്കണമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് എല്ലാ പ്രതിപക്ഷ പാർട്ടികളോടും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് ഇപ്പോഴത്തെ പാർട്ടിയുടെ നടപടി.

‘ഞങ്ങൾ വാക്ക് പാലിക്കുന്നു. ശിവസേന സ്ഥാനാർഥിയായ ശൈലേന്ദ്ര വെലിങ്കറിനെ പനജിയിൽ പിൻവലിക്കുന്നു. കൂടാതെ, ഞങ്ങളുടെ പ്രവർത്തകർ ഉത്പൽ പരീക്കറിനെ പൂർണമായും പിന്തുണയ്ക്കും. പനജിയിലെ തിരഞ്ഞെടുപ്പ് പോരാട്ടം ഗോവയുടെ ശുദ്ധീകരണത്തിന് കൂടിയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.’– മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെയെ ടാഗ് ചെയ്തുകൊണ്ട് സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്തു.

പനജി നിയമസഭാ സീറ്റിൽ മത്സരിക്കുന്നതിൽ നിന്ന് ബിജെപി ഒഴിവാക്കിയതിനു പിന്നാലെയാണ് ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകൻ ഉത്പൽ പരീക്കർ ബിജെപിയിൽ നിന്നും രാജിവച്ചത്. പിന്നീട് പിതാവിന്റെ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു.  മൂന്ന് തവണ ഗോവ മുഖ്യമന്ത്രിയായ മനോഹർ പരീക്കർ 2019-ൽ അധികാരത്തിലിരിക്കെയാണ് അന്തരിച്ചത്. 

English Summary: Sena To Back Ex Minister Manohar Parrikar's Son, Snubbed By BJP, In Goa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com