ADVERTISEMENT

തിരുവനന്തപുരം∙ വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണന ബജറ്റായിട്ടാണ് തോന്നിയതെന്ന് സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോർജ്. ഇത്തവണത്തെ ബജറ്റിൽ കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. താങ്ങുവിലയ്ക്കായി 2.37 ലക്ഷം കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കാർഷിക നിയമത്തിന്റെ പേരിൽ കർഷകരും കേന്ദ്രസർക്കാരും തമ്മിലുള്ള പ്രശ്നം ഇതിലൂടെ ഇല്ലാതുമോ എന്ന് പറയാനാകില്ല. കാരണം ഈ മേഖല കൂടുതൽ പ്രഖ്യാപനങ്ങൾ അർഹിക്കുന്നുണ്ട്.

കോവിഡ് കാലത്ത് തൊഴിൽരഹിതരായവർക്ക് വേണ്ടി ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായില്ല. രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഗതിശക്തിക്ക് 7.5 ലക്ഷം കോടി മാറ്റിവച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 36% അധികമാണ് ഈ മേഖലയ്ക്ക് നൽകിയിരിക്കുന്നത്.’–മേരി ജോർജ് പറഞ്ഞു.

English Summary: Economist Dr. Mary George on Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com