ADVERTISEMENT

ന്യൂഡൽഹി∙ ഡിജിറ്റല്‍ ഇടപാടുകളിൽ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ വിശദീകരണവുമായി നിർമല സീതാരാമൻ. ‘ക്രിപ്റ്റോ വേൾഡി’ൽ ഉൾപ്പെടുന്ന ഡിജിറ്റൽ ആസ്തിയും കേന്ദ്രബാങ്ക് മാത്രം പുറപ്പെടുവിക്കുന്ന ഡിജിറ്റൽ കറൻസിയും ഒന്നാണെന്നു തെറ്റിദ്ധരിക്കേണ്ടതില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഡിജിറ്റൽ ആസ്തികൾക്ക് നികുതി ചുമത്തുന്നതുമായി ബന്ധപ്പെട്ട് ക്രിപ്‌റ്റോ നിരീക്ഷകർ നയപരമായ അനിശ്ചിതത്വം ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനുപിന്നാലെയാണ് ധനമന്ത്രിയുടെ വിശദീകരണം.

‘സർക്കാർ ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള ലാഭത്തിന് മാത്രമാണ് നികുതി ചുമത്തുന്നത്. റിസർവ് ബാങ്ക് അംഗീകാരം ലഭിച്ചാൽ മാത്രമേ കറൻസി ഒരു കറൻസിയാകൂ. അത് ക്രിപ്റ്റോ ആണെങ്കിലും. പുറത്ത് ക്രിപ്റ്റോകറൻസികൾ എന്നുവിളിക്കുന്നവയെല്ലാം കറൻസികളല്ല. റിസർവ് ബാങ്ക് പുറത്തിറക്കുന്നത് ഡിജിറ്റൽ കറൻസിയാണ്. അതിന് പുറത്തുള്ളതെല്ലാം ഡിജിറ്റലിന്റെ പേരിൽ വ്യക്തികൾ സൃഷ്ടിക്കുന്ന ആസ്തികളാണ്.’–നിർമല സീതാരാമൻ പറഞ്ഞു.

English Summary:  "All Except RBI Currency Are Assets": Finance Minister To NDTV On 30% Tax

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com