ADVERTISEMENT

ന്യൂഡൽഹി∙ കോവിഡ് മഹാമാരിക്കിടെ രാജ്യത്ത് നികുതി വര്‍ധന ഉണ്ടാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദേശിച്ചിരുന്നതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ. പാർലമെന്റിലെ ബജറ്റ് അവതരണത്തിനു ശേഷമാണു നിർമലാ സീതാരാമൻ മോദിയിൽനിന്ന് ലഭിച്ച നിർദേശത്തെക്കുറിച്ചു വെളിപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷവും പ്രധാനമന്ത്രിയില്‍നിന്നു സമാനമായ നിര്‍ദേശം ലഭിച്ചിരുന്നതായും നിർമല വ്യക്തമാക്കി.

‘മഹാമാരിയുടെ സമയത്തു നികുതി വര്‍ധനയുടെ ആവശ്യമില്ല. പ്രധാനമന്ത്രി മോദിയുടെ നിർദേശം വളരെ വ്യക്തമായിരുന്നു. അധിക നികുതിയുടെ ആവശ്യമില്ല’– ധനമന്ത്രി പറഞ്ഞു. ബജറ്റിൽ ആദായ നികുതി സ്ലാബുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടുക ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്നാണു കേന്ദ്രസർക്കാരിന്റെ അവകാശവാദം.

2.5 ലക്ഷം രൂപ വരെയാണ് ആദായ നികുതി ഒഴിവിനുള്ള പരിധി, 60 വയസ്സ് തികഞ്ഞവർക്ക് പരിധി 3 ലക്ഷവും 80 വയസ്സ് തികഞ്ഞവർക്ക് 5 ലക്ഷവും. ഒഴിവിന്റെ പരിധി 2.5 ലക്ഷമാണെങ്കിലും 87 എ വകുപ്പ് പ്രകാരം (റിബേറ്റ്)12,500 രൂപ വരെ കിഴിവ് പരിഗണിക്കുമ്പോൾ 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾ നികുതി അടയ്ക്കേണ്ടി വരില്ല. വരുമാനം 5 ലക്ഷം രൂപ കടന്നാൽ 2.5 ലക്ഷം രൂപ മുതലുള്ള നികുതി കണക്കാക്കി അടയ്ക്കേണ്ടി വരും.

English Summary: PM's Instruction Was Very Clear, "No Additional Taxes": Nirmala Sitharaman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com