ADVERTISEMENT

ന്യൂഡൽഹി∙ പുതിയ അവസരങ്ങളുടെ സമയമാണ് ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ ബജറ്റ് സ്വാശ്രയത്വമുള്ള ആധുനിക ഇന്ത്യ സൃഷ്ടിക്കും. നദീസംയോജനം കാര്‍ഷികമേഖലയെ മാറ്റും. പ്രകൃതി സൗഹൃദ കാര്‍ഷിക ഇടനാഴി സ്ഥാപിക്കും. അതിര്‍ത്തിയിലെ ഗ്രാമങ്ങളെ സമഗ്രമായി വികസിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മിനിമം താങ്ങുവിലയെക്കുറിച്ച് പല തെറ്റിദ്ധാരണകളും പ്രചരിപ്പിക്കപ്പെടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

‘ഇന്ത്യയെ മുന്നോട്ടുനയിക്കുന്ന, ആധുനീകരിക്കുന്ന നിരവധി സുപ്രധാന പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. അത് അനിവാര്യമാണ്. ഇന്ന് ലോകം ഇന്ത്യയെ കാണുന്ന രീതിയിൽ മാറ്റം വന്നിരിക്കുന്നു. കരുത്തുറ്റ ഇന്ത്യയെ കാണാനായി ലോകം കാത്തിരിക്കുകയാണ്.’–പ്രധാനമന്ത്രി പറഞ്ഞു.

English Summary: Union Budget 2022-23 is step towards making modern India: PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com