ADVERTISEMENT

ന്യൂഡൽഹി∙ ഇടിക്കൂട്ടിലെ ഇന്ത്യൻ താരം ദലീപ് സിങ് റാണ എന്ന ദ ഗ്രേറ്റ് ഖാലി ബിജെപിയിൽ. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് ദ ഗ്രേറ്റ് ഖാലി ബിജെപിയിൽ എത്തുന്നത്. ബിജെപിയിൽ ചേർന്നതിൽ സന്തോഷമുണ്ടെന്നും രാഷ്ട്രത്തിനായുള്ള പ്രധാനമന്ത്രി മോദിയുടെ പ്രവർത്തനമാണ് അദ്ദേഹത്തെ ശരിയായ പ്രധാനമന്ത്രിയാക്കിയതെന്നും ഖാലി പ്രതികരിച്ചു. 

രാജ്യത്തിന്റെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ഭരണത്തിന്റെ ഭാഗമാകാത്തത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചെന്നും ബിജെപിയിൽ ചേർന്നതിനു പിന്നാലെ ഖാലി ഡൽഹിയിൽ പ്രതികരിച്ചു. പാർട്ടിയുടെ ദേശീയ നയമാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നും അദ്ദേഹം പറഞ്ഞു. 

2020ൽ കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് ഖാലി പിന്തുണ നൽകിയിരുന്നു. പ്രക്ഷോഭം നടത്തുന്ന കർഷകരെ പിന്തുണയ്ക്കാൻ ഖാലി ഇന്ത്യയിലെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. 2000ൽ ആണ് ഖാലി ഡബ്യുഡബ്യുഇയിൽ അരങ്ങേറ്റം കുറിച്ചത്.

അണ്ടര്‍ടേക്കറും ജോണ്‍ സീനയും റാന്‍ഡി ഓര്‍ട്ടനുമൊക്കെ അരങ്ങു വാണ ഡബ്യുഡബ്യുഇയിലെത്തിയ ആദ്യ ഇന്ത്യന്‍ താരമായിരുന്നു ദ ഗ്രേറ്റ് ഖാലി. ഇടിക്കൂട്ടിലെത്തും മുന്‍പ് പഞ്ചാബ് പൊലീസില്‍ എഎസ്ഐ ആയിരുന്ന ഖാലി ഒട്ടേറെ സിനിമകളിലും ടിവി ഷോകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

English Summary: Dalip Singh Rana, known as The Great Khali, joins BJP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com