ADVERTISEMENT

പനജി∙ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള ഗോവയിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ വോട്ട് രേഖപ്പെടുത്തി. ഗോവ രാജ്ഭവൻ ഉൾപ്പെടുന്ന താലിഗാവ് മണ്ഡലത്തിൽ ഗവൺമെന്റ് സ്കൂളിലെ 15–ാം നമ്പർ ബൂത്തിൽ രാവിലെ 7ന് ഭാര്യ റീത്തയോടൊപ്പം എത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിലെ വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്ത ശേഷമാണ് ഗോവയിലെ വോട്ടർ പട്ടികയിൽ ഇരുവരുടെയും പേര് ചേർത്തത്.

ps-sreedharan-pillai-vote-2
വോട്ട് ചെയ്തശേഷം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയും ഭാര്യ റീത്ത ശ്രീധരനും

വോട്ടവകാശം കാര്യക്ഷമമായി വിനിയോഗിക്കുന്നതിൽ ഗോവൻ ജനത പുലർത്തി വരുന്ന ജാഗ്രതയെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി കണക്കാക്കപ്പെടുന്നത് പ്രായപൂർത്തി വോട്ടവകാശം വഴി പാർലമെന്ററി ജനാധിപത്യം നടപ്പാക്കിയത് കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. ഹരിത സൗഹാർദ വോട്ടെടുപ്പ് കേന്ദ്രങ്ങൾ രൂപപ്പെടുത്തുകയും അവ വിജയകരമായി നടപ്പാക്കുകയും ചെയ്ത തിരഞ്ഞെടുപ്പ് കമ്മിഷനെയും അദ്ദേഹം അനുമോദിച്ചു.

English Summary: Goa governor PS Sreedharan Pillai and his wife Reetha cast their votes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com