ADVERTISEMENT

അമൃത്‍സർ ∙ പഞ്ചാബിൽ കോൺഗ്രസ് സർക്കസ് ആണെന്ന് പരിഹസിച്ച ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് സിങ് മാന് കടുത്ത ഭാഷയിൽ മറുപടി നൽകി പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നി. 'ഞങ്ങളുടെ സര്‍ക്കസില്‍ ഒരു കുരങ്ങന്റെ റോള്‍ ഒഴിഞ്ഞ് കിടക്കുന്നുണ്ട്. അതിലേക്ക് ചേരാന്‍ ആം ആദ്മിയെ സ്വാഗതം ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നോ ഹരിയാനയില്‍ നിന്നോ യുപിയില്‍ നിന്നോ ആര് വന്നാലും ഞങ്ങൾ സ്വാഗതം ചെയ്യും'- ഛന്നി പറഞ്ഞു. 

ഈ മാസം 20നു തിരഞ്ഞെടുപ്പു നടക്കുന്ന സംസ്ഥാനത്തു പോരാട്ടം ചതുഷ്കോണമാണ്. കോൺഗ്രസ്, ആം ആദ്‌മി, ബിജെപി-പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യം, അകാലിദൾ-ബിഎസ്‌പി സഖ്യം എന്നിവരാണ് മത്സരിക്കുന്നത്. കർഷക സംഘടനകളുടെ പിന്തുണയുള്ള സംയുക്ത സമാജ് മോർച്ചയും കളത്തിലുണ്ട്.

English Summary: Punjab CM Charanjit Singh Channi hits back at Bhagwant Singh Mann

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com