ADVERTISEMENT

മുംബൈ ∙ ഡിസ്കോ സംഗീതം ജനപ്രിയമാക്കിയ ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ ബപ്പി ലഹിരി (69) അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു. ചൽതേ ചൽതേ, ഡിസ്കോ ഡാൻസർ, ശരാബി... തുടങ്ങി എഴുപതുകളിലും എൺപതുകളിലും ഹിറ്റായ ഒട്ടേറെ ഗാനങ്ങൾ ഇദ്ദേഹത്തിന്റെ സംഭാവനയാണ്.

2014ല്‍ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. മലയാളത്തില്‍ ‘ഗുഡ്ബോയ്സ്’ സിനിമയിലെ പാട്ടുകള്‍ക്ക് സംഗീതം നല്‍കി. തിങ്കളാഴ്ച ലഹിരിയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്തിരുന്നു. ചൊവ്വാഴ്ച ആരോഗ്യസ്ഥിതി മോശമായി.

കുടുംബാംഗങ്ങൾ ഡോക്ടറെ വീട്ടിലേക്കു വിളിച്ചുവരുത്തി. പിന്നീട് ലഹിരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലഹിരിക്കു നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു എന്ന് ഡോ.ദീപക് നംജോഷി പറഞ്ഞു. 2020ലെ ബോളിവുഡ് ചിത്രം ബാഗി3 ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

English Summary: Bappi Lahiri, Music Composer-Singer, Dies In Mumbai Hospital At 69

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com