ADVERTISEMENT

ന്യൂഡൽഹി ∙അമൃത്സറിലേക്ക് യാത്രതിരിച്ച വിസ്‌താരയുടെ വിമാനം സാങ്കേതിക തടസം നേരിട്ടതിനെ തുടർന്ന് ന്യൂഡൽഹി ഇന്ദിരാ ഗാന്ധി വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തി. 146 യാത്രക്കാർ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനം പറന്നുയർന്ന് അധികം വൈകും മുൻപുതന്നെ തടസ്സം തിരിച്ചറിഞ്ഞ പൈലറ്റ് വിമാനത്താവള അധികൃതരെ അറിയിച്ചു എമർജൻസി ലാൻഡിങ് ചെയ്യിക്കുകയായിരുന്നു. 

വ്യാഴാഴ്‌ച രാവിലെ 10.15 നാണ് സംഭവം. ഇതേ തുടർന്ന് വിമാനത്താവള അധികൃതരെത്തി തുടർ നടപടികൾ കൈക്കൊള്ളുകയായിരുന്നു. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

English Summary: Amritsar-bound Vistara flight carrying 146 passengers makes emergency landing at Delhi airport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com